Custom Search

Monday, January 12, 2009


ബവേര്‍ലി ഹില്‍സ്(കാലിഫോര്‍ണിയ): എ.ആര്‍ റഹ്മാന്‍ ചരിത്രമെഴുതി. ഇതാദ്യമായി ഒരു ഇന്ത്യക്കാരന്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം നേടി. ബ്രിട്ടീഷ് ഡയറക്ടര്‍ ഡാനി ബോയലിന്റെ സ്‌ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെയാണ് ഇന്ത്യന്‍ സിനിമാ ചരിത്രത്തിന് അദ്ദേഹം ഗോള്‍ഡന്‍ ഗ്ലോബ് സമ്മാനിച്ചത്. തിരക്കഥയ്ക്കും സംവിധായകനുമുള്ള പുരസ്‌ക്കാരങ്ങളും സ്‌ലം ഡോഗ് മില്യണയര്‍ നേടി. ഗുല്‍സാര്‍ എഴുതി എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ജയ് ഹോ എന്ന ഗാനമാണ് റഹ്മാന് അവാര്‍ഡ് നേടിക്കൊടുത്തത്.മുംബൈയിലെ ഒരു ചേരിയിലെ 18 വയസ്സുകാരനായ അനാഥന്‍ ഗെയിംഷോയിലൂടെ കോടിപതിയാവുന്ന കഥയാണ് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ലോസ് ആഞ്ജലിസ് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ രണ്ട് പുരസ്‌ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച സംവിധാനത്തിന് ബോയലിനും സംഗീത സംവിധാനത്തിന് റഹ്മാനുമാണ് ഈ ബഹുമതി ലഭിച്ചത്.അമേരിക്കന്‍ സിനിമാലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയാണ് ഗോള്‍ഡന്‍ ഗ്ലോബ്. ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.ദി ഡാര്‍ക്ക് നൈറ്റിലെ പ്രകടനത്തിന് ഓസ്‌ട്രേലിയന്‍ താരമായ ഹീത് ലെഡ്ജ റിന് മരണാനന്തര പുരസ്‌ക്കാരമായി ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചു. നടി കേറ്റ് വിന്‍സ് ലെറ്റിനാണ് സഹനടിക്കുള്ള പുരസ്‌ക്കാരം. 'ദി റീഡറി'ല്‍ നാസി തടവറയിലെ ജിയിലറായുള്ള അഭിനയത്തിനാണ് വിന്‍സ് ലെറ്റിന് പുരസ്‌ക്കാരം ലഭിച്ചത്. സ്‌ലം ഡോഗ് മില്യണയറിന് നാല് അവാര്‍ഡ്സ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത മുംബൈയിലെ ചേരിയില്‍ നിന്നുള്ള ചെറുപ്പക്കാരന്‍ ടെലിവിഷന്‍ ക്വിസ് പരിപാടിയിലൂടെ കോടീശ്വരനാകുന്നതും തുടര്‍ന്ന് അയാള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളുമാണ് സ്‌ലം ഡോഗ് മില്യണര്‍ പറയുന്നത്. ചിത്രം നാല് ഡോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടി. മികച്ച ചിത്രം, എ.ആര്‍ റഹ്മാന് പുറമേ മികച്ച സംവിധായകന്‍-ഡാനി ബോയ്‌ലെ, മികച്ച തിരക്കഥ-സൈമണ്‍ ബേഫോയി എന്നിങ്ങനെ പ്രധാന നാല് പുരസ്‌കാരങ്ങളാണ് സ് ലം ഡോഗ് മില്യയണര്‍ നേടിയത്. ലോകമെങ്ങും നിരൂപകര്‍ പ്രശംസ കൊണ്ട് മൂടിയ സ് ലം ഡോഗ് മില്യണറിന് യു.എസിലെ നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യു ഓഫ് മോഷന്‍ പിക് ചേഴ്‌സ് 2008 ലെ മികച്ച ചിത്രമായും തിരഞ്ഞെടുത്തിരുന്നു. വിമര്‍ശകരുടെ രാജ്യാന്തര സംഘടനയായ ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ അഞ്ച് അവാര്‍ഡും ചിത്രം നേടിയിരുന്നു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച സംഗീത സംവിധായകന്‍(എ.ആര്‍ റഹ്മാന്‍) മികച്ച യുവതാരം എന്നീ വിഭാഗങ്ങളിലാണ് ചിത്രം ബഹുമതികള്‍ നേടിയത്.

No comments: